ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്കുനേരെ ഭീകരർ വെടിയുതിർത്തു. പിന്നാലെ, പ്രതിരോധിക്കാൻ സെെന്യം തിരിച്ചും വെടിയുതിർത്തു. വെള്ളിയാഴ്ച വെെകീട്ടായിരുന്നു സംഭവം. വെടിവെപ്പിൽ സെെനികർക്കാർക്കും പരിക്കുകളില്ല.
രജൗറി-പൂഞ്ച് മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ അടുത്തിടെ വർധനയുണ്ടായിട്ടുണ്ടെന്ന് കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ വ്യാഴാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താന്‍ ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2023 ഡിസംബറിൽ പൂഞ്ചിൽ സൈനികവാഹനങ്ങൾക്കുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് സെെനികർ വിരമൃത്യു വരിച്ചിരുന്നു. അഞ്ച് സെെനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News