രാജ്യത്തിന് തന്നെ നാണക്കേട്; ഡല്‍ഹിയില്‍ പാല്‍ക്കാരനെ കാത്തുനിന്ന 90 വയസുകാരിയെ പീഡിപ്പിച്ചു! 37കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തിന് തന്നെ നാണക്കേടായി തലസ്ഥാനത്ത് വീണ്ടും ക്രൂര പീഡനം. നജാഫ്ഗര്‍ഹിലെ ചാവല പ്രദേശത്ത് 90 വയസുകാരി ക്രൂര പീഡനത്തിന് ഇരയായി. സംഭവത്തില്‍ പ്ലംബറായി ജോലി ചെയ്യുന്ന സോനു എന്ന 37കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്.

സംഭവം നടന്നയുടന്‍ പ്രതിയെ പൊലീസ് പിടികൂടിയതായി ദില്ലി വനിത കമ്മീഷന്‍ അറിയിച്ചു. പ്ലംബറായി ജോലി ചെയ്യുന്ന സോനു എന്ന 37കാരനാണ് പീഡിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. വൈകിട്ട് അഞ്ച് മണിയോടെ പാല്‍ക്കാരനെ കാത്തുനില്‍ക്കുകയായിരുന്നു വൃദ്ധയാണ് പീഡനത്തിന് ഇരയായത്.

സ്ഥിരമായി പാല്‍ കൊണ്ടുവരുന്ന ആള്‍ ഇന്ന് ഇല്ലെന്നും പാല്‍ ലഭിക്കുന്നയിടത്തേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ ഫാമില്‍ വച്ച് പ്രതി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. അതിക്രൂര പീഡനത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News