സാധനം വാങ്ങാനെത്തിയ 9 വയസുകാരനെ കടയില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതി പിടിയില്‍

എറണാകുളം: എറണാകുളം കാലടിയില്‍ ഒമ്പത് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ കടയുടമയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ശ്രീമൂല നഗരം സ്വദേശി ലിജോയെ പോലീസ് അറസ്റ്റ് ചെയ്തു.

10-ാം തീയതി വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം. വൈകീട്ട് ഏകദേശം അഞ്ചു മണി സമയത്താണ് കുട്ടി സാധനം വാങ്ങാനായി കടയിലെത്തിയത്. വീടിന് തൊട്ടടുത്തുള്ള കടയാണ്. കടയില്‍ ആളുകളുമുണ്ടായിരുന്നില്ല. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മയടക്കമുള്ളവര്‍ കാര്യം എന്താണെന്ന് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.

വീട്ടുകാര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാലടി പോലീസ് സ്ഥലത്തെത്തി പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News