24.2 C
Kottayam
Saturday, June 6, 2026

മഹാരാഷ്ട്രയില്‍ മൂന്നുമാസത്തിനിടെ ആത്മഹത്യ ചെയ്തത് 767 കര്‍ഷകര്‍; കൂടുതൽ മരണം വിദര്‍ഭയില്‍

Must read

മുംബൈ: മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര നിയമസഭയിലാണ് സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. ആത്മഹത്യയില്‍ അധികവും വിദര്‍ഭ മേഖലയിലാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായം വര്‍ധിപ്പിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

ഭരണസഖ്യത്തിലുള്ള എന്‍സിപി അജിത്പവാര്‍ വിഭാഗത്തിലെ മന്ത്രിയായ മകരന്ത് പാട്ടീല്‍ ആണ് വിവരങ്ങള്‍ സഭയില്‍ സമര്‍പ്പിച്ചത്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയാണ് സഹായമായി നല്‍കുന്നത്. ഇതിന് പുറമെ അവരെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

- Advertisement -

നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ 376 പേരുടെ കുടുംബങ്ങള്‍ സര്‍ക്കാരിന്റെ സഹായധനത്തിന് അര്‍ഹരാണെന്നും മറ്റുള്ള 200 കര്‍ഷകര്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം സഹായധനത്തിന് അര്‍ഹരല്ലെന്നും മന്ത്രി പറയുന്നു. പടിഞ്ഞാറന്‍ വിദര്‍ഭ, യവത്മാല്‍, അമരാവതി, അകോള, ബുല്‍ധാന, വാസിം എന്നിവിടങ്ങളിലായാണ് പ്രധാനമായും കര്‍ഷക ആത്മഹത്യകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week