ന്യൂഡല്‍ഹി: രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്.
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്.
രാവിലെ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ ആദരവര്‍പ്പിക്കും. 9:50ന് പരേഡ് ആരംഭിക്കും. 32 നിശ്ചലദൃശ്യങ്ങളുണ്ട്. കേരളമുള്‍പ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരുക്കുന്ന ടാബ്ലോ പരിപാടിയുടെ മാറ്റ് കൂട്ടും.
25,000 പേര്‍ക്ക് മാത്രമാണ് പരേഡ് കാണാന്‍ അനുമതി. വിജയ്ചൗക്കില് നിന്നും ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ വരെയാണ് പരേഡ് നടക്കുക.