കൊച്ചി:മലയാള സിനിമ വീണ്ടും ഇന്ത്യൻ ബോക്സ് ഓഫീസ് ടിക്കറ്റ് വില്‍പനയില്‍ മേല്‍ക്കൈ നേടുന്നതായി റിപ്പോര്‍ട്ട്. വാഴയാണ് 24 മണിക്കൂറിനുള്ളിലെ ആകെ ടിക്കറ്റ് വില്‍പനയില്‍ ഇന്ത്യയില്‍ മുൻനിരയിലെത്തിയ മലയാള സിനിമ എന്നാണ് റിപ്പോര്‍ട്ട്. സ്വാഭാവികമായും വാഴയ്‍ക്ക് ഇന്ത്യയ്‍ക്ക് മികച്ച കളക്ഷനും നേടാനാകുന്നുണ്ട്. ടിക്കറ്റ് വില്‍പനയില്‍ ഒന്നാമത് ബോളിവുഡ് ചിത്രമായ സ്‍ത്രീ 2വാണ്.
വാഴ 24 മണിക്കൂറിനുള്ളില്‍ 70,000 ടിക്കറ്റുകള്‍ ആകെ വിറ്റഴിച്ചു എന്നാണ് പ്രമുഖ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ ബുക്കൈ മൈ ഷോ റിപ്പോര്‍ട്ട്. നാലാം സ്ഥാനത്താണ് ഇന്ത്യയിയില്‍ വാഴ ടിക്കറ്റ് വില്‍പനയിലുള്ളത്. മൂന്നാമതുള്ള തങ്കലാന്റേതായി ആകെ 109000 ടിക്കറ്റുകള്‍ വിറ്റു. പ്രദര്‍ശനത്തിന് എത്തിയതിന്റെ മൂന്നാം ദിവസത്തെ ടിക്കറ്റ് വില്‍പനയുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സമീപകാലത്ത് പുറത്തിറങ്ങുന്ന തെന്നിന്ത്യൻ ചിത്രങ്ങള്‍ ബോളിവുഡിനെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസ് കളക്ഷനില്‍ നടത്തുന്നത്. രാജ്യമൊട്ടാകെ സ്വീകാര്യത നേടാൻ തെന്നിന്ത്യൻ ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സ്‍ത്രീ രണ്ട് ബോളിവുഡിന് രക്ഷയാകുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
സ്‍ത്രീ രണ്ടിന്റെ മൂന്നാം ദിവസത്തെ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. സ്‍ത്രീ രണ്ടിന്റെ ആകെ 919000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സ്‍ത്രീ 2 ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുമുണ്ട്. ഡെമണ്ടെ കോളനി രണ്ടിന്റെ 109000 വിക്കറ്റുകള്‍ വിറ്റഴിച്ചതിനാല്‍ രണ്ടാമതുണ്ട്.
അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ചിത്രത്തെ പിന്തള്ളിയാണ് വാഴ നാലാം സ്ഥാനത്തെത്തിയത്. ഖേല്‍ ഖേല്‍ മേമിന്റെ 46000 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റത്. സംവിധാനം നിര്‍വഹിച്ചത് മുദസ്സര്‍ അസീസ്സാണ്. സമീപകാലത്ത് അക്ഷയ്‍കുമാര്‍ നായകനായ ചിത്രങ്ങള്‍ വൻ പരാജയമാകുകയാണ്. മലയാളത്തിന്റെ നുണക്കുഴിയുടേതായി ആകെ 42000 ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്. ബേസില്‍ ജോസഫ് നായകനായപ്പോള്‍ നുണക്കുഴിയുടെ സംവിധാനം ജീത്തു ജോസഫാണ്.