KeralaNews

എറണാകുളത്ത് 70 പേർക്ക് കാെവിഡ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ
• ജൂൺ 27 ന് ഷാർജ – കൊച്ചി വിമാനത്തിലെത്തിയ 37 വയസുള്ള ആമ്പല്ലൂർ സ്വദേശി
• ജൂൺ 19 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 58 വയസുള്ള എറണാകുളം സ്വദേശി
• ജൂൺ 26 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള പുത്തൻവേലിക്കര സ്വദേശി
• ജൂലായ് 10ന് സൗദി – കൊച്ചി വിമാനത്തിലെത്തിയ 45 വയസുള്ള തിരുവനന്തപുരം സ്വദേശി
• ഹൈദ്രബാദ് – കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള അങ്കമാലി സ്വദേശിനി
• സൗദി – കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള കോതമംഗലം സ്വദേശി
• ഡെൽഹി – കൊച്ചി വിമാനത്തിലെത്തിലെത്തിയ 49 വയസുള്ള ലക്ഷദ്വീപ് സ്വദേശി
• കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള തൃപ്പൂണിത്തുറ സ്വദേശി
• ട്രയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിലെത്തിയ 50 വയസുള്ള മഹാരാഷ്ട്ര സ്വദേശി
• ബാംഗ്ളൂർ – കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള നാവികൻ

• ജൂൺ 20 ന് ദോഹ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
• 20 ചെല്ലാനം സ്വദേശികൾക്കിന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.
• ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്ത കരുമാലൂർ സ്വദേശിയുടെ 10,7, 34, 33, 67, 13, 58, 8 വയസ്സുള്ള കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ 66, 38, 10, 9 ,41 വയസ്സുള്ള കുടുംബാംഗങ്ങൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 69 വയസ്സുള്ള കീഴ്മാട് സ്വദേശി, , 48 ,വയസ്സുള്ള ഇടപ്പള്ളി സ്വദേശിയായ കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ’, 26 വയസ്സുള്ള കീഴ്മാട് സ്വദേശിയായ ലോറി ഡ്രൈവർ, 55 വയസ്സുള്ള കീഴ്മാട് സ്വദേശിനി

• ആലുവ ക്ലസ്റ്ററിൽ നിന്ന് ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു

• ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന 27 വയസ്സുള്ള കാസർഗോഡ് സ്വദേശി

• ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ 3 വയസ്സുള്ള മകൻ

• പല്ലാരിമംഗലം സ്വദേശികളായ 2 പേർ

• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ‘മുളവ്കാട് സ്വദേശിയുടെ 13 വയസ്സുള്ള മകൻ

• 77 വയസ്സുള്ള പച്ചാളം സ്വദേശി

• കവളങ്ങാട് സ്വദേശികളായ 2 പേർ

• കൂടാതെ ഒരു തിരുവനന്തപുരം സ്വദേശി കൂടി ജില്ലയിൽ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button