25.2 C
Kottayam
Sunday, May 19, 2024

വാഗമണ്ണില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴ് പേര്‍ അറസ്റ്റില്‍

Must read

തൊടുപുഴ: ഇടുക്കി വാഗമണ്ണില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതയടക്കം ഏഴ് പേര്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ സ്വദേശി അജ്മല്‍ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീന്‍ ബാബു, കോഴിക്കോട് ബാലുശേരി സ്വദേശി അഖില്‍ രാജ്, ആലുവ സ്വദേശി മുഹമ്മദ് ഷിയാദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി രഞ്ജിത്ത്, കോഴിക്കോട് സ്വദേശിനി മുഹ്ലീന എന്നിവരെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വാഗമണ്ണിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളിലൊരാളായ അജ്മല്‍ ഷാ മുമ്പും മയക്കുമരുന്ന് കേസില്‍ പ്രതിയായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week