27.8 C
Kottayam
Sunday, May 26, 2024

തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍

Must read

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇനിയുമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാളാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ സുഹൃത്തുക്കള്‍ക്കും കൈമാറി. 14 പ്രാവശ്യം പീഡനത്തിന് ഇരയായെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് അന്വേഷണം ശക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week