കോട്ടയം: പാലാ വള്ളിച്ചിറയില്‍ ചായക്കടയില്‍വെച്ച് 62-കാരനെ കുത്തിക്കൊന്നു. വലിയകാലായില്‍ പി.ജെ.ബേബിയാണ് കൊല്ലപ്പെട്ടത്. ബേബിയെ കുത്തിക്കൊലപ്പെടുത്തിയ വള്ളിച്ചിറ സ്വദേശി ഫിലിപ്പോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം.പ്രതി മറ്റൊരാള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന ചായക്കടയില്‍ രാവിലെ ഇരുവരും ചായ കുടിക്കാനെത്തിയിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ പാലാ പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

