24.9 C
Kottayam
Saturday, June 6, 2026

വളർത്തുനായയ്ക്കൊപ്പം നഗ്നനായി നിൽക്കുന്ന ദൃശ്യങ്ങൾ വൈറൽ; ലൈംഗിക പീഡനത്തിന് 60കാരൻ അറസ്റ്റിൽ

Must read

കൊൽക്കത്ത: ബംഗാളിൽ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 60 വയസ്സുകാരൻ അറസ്റ്റിൽ. രതികാന്ത് സർദാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നായയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ വളർത്തുനായയെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ടെന്ന് പൊലീസ് അറിയിച്ചു. അയൽവാസികളിലാരോ പകർത്തിയ പീഡനദൃശ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

സോനാർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പരിപൂർണ നഗ്നനായി വളർത്തുനായയ്ക്കൊപ്പം നിൽക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇയാൾ വളർത്തുനായയെ ലൈംഗികമായി ദുരുപയോഗിക്കുകയാണെന്ന് വ്യക്തമായതോടെ ഇവരിലൊരാൾ അത് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ഈ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

സർദാർ വളർത്തുനായയെ ലൈംഗികമായി ദുരുപയോഗിക്കുന്നത് മുൻപും പലതവണ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും, അതിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ലെന്നുമാണ് അയൽക്കാരുടെ പ്രതികരണം.

- Advertisement -

രണ്ടു വർഷത്തോളമായി ഇയാൾ നായയെ പീഡിപ്പിക്കുന്നുണ്ട്. പലതവണ മുന്നറിയിപ്പ് നൽകി. നായയെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനും വിസമ്മതിച്ചതായി അയൽക്കാർ പറയുന്നു. ഇയാൾ പലതവണ ഇത് ആവർത്തിച്ചതോടെയാണ് വിഡിയോദൃശ്യം പകർത്തി പ്രചരിപ്പിക്കാൻ അയൽക്കാർ തീരുമാനിച്ചത്.

- Advertisement -

വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്നേഹികളിൽ ഒരാളാണ് പൊലീസിൽ പരാതി നൽകിയത്. തെരുവുനായ്ക്കളെയും ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ആക്ഷേപമുണ്ട്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ഇതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, ഈ വിഡിയോ ഒരു വർഷം മുൻപ് പകർത്തിയതാണെന്നും റിപ്പോർട്ടുണ്ട്. ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സർദാർ കുടുങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week