ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് പാഞ്ഞുകയറി 6 പേർ മരിച്ചു, 8 പേർക്ക് ഗുരുതരം; സംഭവം മധ്യപ്രദേശിൽ

രത്‌ലാം: മധ്യപ്രദേശിലെ രത്‌ലാമില്‍ ചീറിപാഞ്ഞുവന്ന ട്രക്കിടിച്ച് ആറ് പേര്‍ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ബസ് സ്റ്റോപ്പില്‍ കൂടിനിന്ന ഇരുപതോളം യാത്രക്കാർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. രത്‌ലാമിലെ കവലയിലുള്ള ബസ് സ്റ്റോപ്പില്‍ ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതിവേഗം വന്ന ട്രക്ക് ബസ് സ്റ്റോപ്പിനടുത്തെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

അപകടത്തില്‍ ആറുപേര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ നരേന്ദ്രകുമാര്‍ സൂര്യവംശി സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ട്രക്ക് പിടിച്ചെടുത്താതായി പോലീസുദ്യോഗസ്ഥന്‍ അഭിഷേക് തിവാരിയും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News