തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ 5000ത്തിൽ അധികം വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. സ്നാപ്പ്സീഡ് ആപ് ഉപയോഗിച്ച് കാർഡ് ഉണ്ടാക്കി. വോട്ടേഴ്സ് ലിസ്റ്റ് എടുത്ത് ബൂത്ത് തിരിച്ചു ആളെ കണ്ടെത്തിയാണ് കാർഡ് ഉണ്ടാക്കിയത് എന്ന് കോൺഗ്രസ് പ്രവർത്തകൻ്റെ വെളിപ്പെടുത്തൽ
മത്സരിച്ചവരിൽ പലരും ഇങ്ങനെ വ്യാജ കാർഡ് ഉണ്ടാക്കിയവരാണ്. പത്തനാപുരം അസംബ്ലി മണ്ഡലം കേന്ദ്രീകരിച്ചാണ് കാർഡ് ഉപയോഗിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. പൈസ കൊടുത്ത് ആളെ നിയമിച്ചാണ് ഇത്രയും കാർഡ് ഉണ്ടാക്കിയത്. പലതും റിജക്റ്റ് ആയി. ജീവന് ഭീഷണിയുണ്ട്. പേടിച്ചാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു.