31.5 C
Kottayam
Wednesday, October 2, 2024

‘ഒറ്റ രാത്രികൊണ്ട് ശേഖരിച്ചത് 500 യൂണിറ്റ് രക്തം’; സഹജീവിസ്‌നേഹത്തിന്റെ ഒഡീഷ മാതൃക

Must read

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിനപടകത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. പരിക്കേറ്റവർ ബാലസോർ, മയൂർഭഞ്ച്, ഭദ്രക്, ജാജ്പൂർ, കട്ടക്ക് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ബോഗിയിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഈ ബോഗിയിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവർത്തനം ദുഷകരമായ ഈ ബോഗി വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കോച്ചുകൾ കൂട്ടിയിടിച്ച് കുടുങ്ങിക്കിടക്കുന്നതാണ് രക്ഷാപ്രവർത്തനം ദുഷകരമാക്കുന്നത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് ട്രെയിൻ കോച്ചുകൾ വെട്ടിപ്പൊളിക്കുന്നത്. എത്ര കോച്ചുകൾ പാളം തെറ്റിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

200 ആംബുലൻസുകളും 50 ബസുകളും 45 മൊബൈൽ ഹെൽത്ത് യൂണിറ്റുകളും സ്ഥലത്തുണ്ട്. 1,200 ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരിക്കുന്നത്.ഭുവനേശ്വറിലെ എയിംസ് ഉൾപ്പെടെ സമീപ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകി.


രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെയും വിളിച്ചിട്ടുണ്ടെന്ന് സംഭവസ്ഥലത്തെത്തിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പരിക്കേറ്റവരെ സഹായിക്കാൻ രണ്ടായിരത്തിലധികം പേർ വെള്ളിയാഴ്ച രാത്രി ബാലസോർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. അഞ്ഞൂറ് യൂണിറ്റ് രക്തം ഒറ്റ രാത്രി കൊണ്ട് ശേഖരിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. രക്തം ദാനം ചെയ്തവരോട് വ്യക്തിപരമായി കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മരണസംഖ്യ 288 ആയതായി ഒഡീഷ ഫയർ സർവീസസ് ഡയറക്ടർ ജനറൽ സുധാൻഷു സാരംഗി പറഞ്ഞു. നിരവധി യാത്രക്കാർ ട്രെയിനിന്റെ മറിഞ്ഞ കോച്ചിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തനിവാരണ ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശവാസികളും പോലീസും ആളുകളെ പുറത്തെടുക്കാൻ മുൻപന്തിയിൽ തന്നെയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week