കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍; 500 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന 500ലധികം പേര്‍കൂടി നിരീക്ഷണത്തില്‍. സംസ്ഥാന പോലീസിന്റെ സിസിഎസ്ഇ (കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍) നിരീക്ഷണത്തിലാണ് 16 മുതല്‍ 70 വയസ്സ് വരെയുള്ളവരെ നിരീക്ഷിക്കുന്നത്.

കൊവിഡ് കാലത്ത് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതായാണ് വിലയിരുത്തുന്നത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കാനും വഴിയൊരുക്കി.

കഴിഞ്ഞ ദിവസം നടത്തിയ പി ഹണ്ടില്‍ 465 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐടി പ്രഫഷനലുകളും ഡോക്ടറും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 41 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടര വര്‍ഷത്തിനുളളില്‍ നടത്തിയ റെയ്ഡുകളില്‍ മൊത്തം 525 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ 16 മുതല്‍ 70 വയസ്സ് പ്രായമുളളവരാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News