25.6 C
Kottayam
Thursday, June 4, 2026

വീട്ടിൽ വിരിഞ്ഞത് 50 മൂർഖൻ കുഞ്ഞുങ്ങൾ, അപൂർവ്വ കാഴ്ച തിരുവനന്തപുരത്ത്

Must read

തിരുവനന്തപുരം: വനം വകുപ്പിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരനാണ് പരിസ്ഥിതി പ്രവർത്തകനായ നെയ്യാറ്റിൻകര സ്വദേശി അജേഷ് ലാലു. നിരവധി പാമ്പുകളെ പിടികൂടി അജേഷ് വനംവകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും അമ്പത് പാമ്പിൻ കു‍ഞ്ഞുങ്ങളെ ഒന്നിച്ച് കാണുന്നത് ഇതാദ്യം. ഒരാഴ്ച മുമ്പ് പിടികൂടിയ മൂർഖന്റെ അരികിൽ നിന്ന് കിട്ടിയ അമ്പത് മുട്ടകളാണ് അജേഷിന്റെ വീട്ടിൽ വിരിഞ്ഞത്. നെയ്യാറ്റിൻകര ഉണ്ടൻകോട്ടെ കുളത്തിന് സമീപത്ത് നിന്നാണ് അജേഷ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കുട്ടികൾ കളിക്കുന്നതിനിടെ പാമ്പിനെ കണ്ടതോടെ നാട്ടുകാർ അജേഷിനെ വിളിച്ച് വിവരം അറിയിച്ചു. അജേഷ് എത്തി പാമ്പിനെ പിടികൂടി വീട്ടിലെത്തിച്ചു.

പാമ്പിനെ മാത്രമല്ല അജേഷ് കുളത്തിനരികെ കണ്ടത്. പാമ്പിന് അരികിലായി കണ്ടെത്തിയ അമ്പത് മുട്ടകളെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. തള്ള പാമ്പിനെ ഉടൻ തന്നെ വനംവകുപ്പിന് കൈമാറി. പാമ്പിൻ മുട്ടകൾ സൂക്ഷിക്കുകയും ചെയ്തു. വീടിന് മുന്നിൽ വനം വകുപ്പ് നൽകിയിട്ടുള്ള പ്രത്യേക പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുകളും ഉപയോഗിച്ചാണ് പാമ്പിൻ മുട്ടകൾ സൂക്ഷിച്ചത്.

ഇന്ന് രാവിലെ ചാക്ക് തുറന്ന് നോക്കിയപ്പോഴാണ് മുട്ട വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. മുട്ടകളിൽ ഒന്ന് പോലും നശിച്ചിട്ടില്ല. അമ്പത് മുട്ടകളും വിരിഞ്ഞെന്നാണ് അജേഷ് പറയുന്നത്. അമ്പത് പാമ്പിൻ കുഞ്ഞുങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പാമ്പിൽ കുഞ്ഞുങ്ങളെ കാണാൻ നിരവധി പേർ അജേഷിന്റെ വീട്ടിലേക്ക് എത്തുന്നുണ്ടെങ്കിലും

ഉടൻ തന്നെ ഇവയെ വനം വകുപ്പിന് കൈമാറും. പാമ്പുകളെ പിടികൂടുന്നതിൽ വിദഗ്ധനാണ് അജേഷ്. എത്ര പേടിപ്പിക്കുന്ന പാമ്പിനെയും സുരക്ഷിതമായി പിടികൂടും. പക്ഷെ ഇത്രയും പാമ്പിൻ മുട്ടകളെ ഒന്നിച്ച് അപൂർവമായാണ് കാണുന്നത് എന്ന് അജേഷ് പറയുന്നു.

- Advertisement -

പാമ്പിനെ പിടികൂടുന്ന സമയത്ത് കിട്ടുന്ന മുട്ടകൾ ഉപേക്ഷിച്ച് പോകാറില്ല. ഇങ്ങനെ വീട്ടിലെത്തിച്ച് വിരിയിക്കുന്നതാണ് അജേഷിന്റെ രീതി. എന്നിട്ട് സുരക്ഷിതമായി വനം വകുപ്പിന് കൈമാറും. വനംവകുപ്പ് നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷ മാനദണ്ഢങ്ങളും അനുസരിച്ച് പാമ്പിനെ പിടികൂടുന്നതാണ് അജേഷിന്റെ രീതി. പാമ്പിൻ കൂട്ടത്തെ ഉടൻ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പും അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week