കശ്മീരിൽ വാഹനത്തിന് തീപിടിച്ച് 5 സൈനികർ മരിച്ചു; ഇടിമിന്നലേറ്റതെന്ന് സംശയം

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് 5 സൈനികർക്ക് ദാരുണാന്ത്യം. പൂഞ്ച്–ജമ്മു ദേശീയപാതയിൽവച്ചാണ് കരസേനയുടെ ട്രക്കിന് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും  സ്ഥലത്തെത്തിയിട്ടുണ്ട്.

പൂഞ്ചിലെ ഭീംബർ ഗലിയിൽനിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഇടിമിന്നലേറ്റതാണ് വാഹനത്തിന് തീപിടിച്ചതെന്ന് സംശയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News