CrimeKeralaNews

കരിപ്പൂരിൽ സ്വർണവേട്ട; 5 കിലോ സ്വർണം പിടികൂടി; അഞ്ച് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ 5460 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മ​​ദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൾ സക്കീർ എന്നിവരെയാണ് പിടികൂടിയത്. മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം ആണ് ഇവരിൽ നിന്ന് പിടികൂടിയത്.

​ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്നാണ് പ്രതികൾ കരിപ്പൂരിലേക്ക് എത്തിയത്, റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീർ സ്വർണം ക്യാപ്സൂളുകളായി ശരീരത്തിനുള്ളിൽ സൂക്ഷിച്ചാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബൈഡ് ഷീറ്റിൽ വിദ​ഗ്ധമായി ഒളിപ്പിച്ച സ്വർണം പൂശിയ ഷീറ്റുകളിലാണ് കടത്തിയത്. ദോഹയിൽ നിന്ന് എത്തിയ അസീസ് നാല് ക്യാപ്സൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു.

മറ്റൊരു പ്രതി കക്കട്ടിൽ സ്വദേശി ലി​ഗേഷിനെ സി ഐ എസ് എഫ് നേരത്തെ പിടികൂടിയിരുന്നു. കസ്റ്റംസ് കാണാതെ പുറത്തുകടന്ന ലി​ഗേഷ് സ്വർണം പൊട്ടിക്കാനെത്തിയ സംഘവുമായി പ്രശ്നം ഉണ്ടായി. തുടർന്ന് സി ഐ എസ് എഫ് ആണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റംസിന് കൈമാറി. സ്വർണം പൊട്ടിക്കാനായി എത്തിയ സംഘത്തിലെ ഒരാളും പിടിയിലായി. ഇയാളെ പോലീസിനാണ് കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker