വിവാഹിതയും അമ്മയുമായ അധ്യാപിക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തത് രണ്ടുവട്ടം,ജയില്‍ ശിക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു,ഒടുവിലെഴുതിയ പുസ്തകത്തിന്റെ പേര് സ്‌നേഹം!
സ്ത്രീകൾ പലപ്പോഴും പുരുഷന്മാരാൽ ആക്രമിക്കപ്പെടുന്ന വാർത്തകൾ നമ്മള്‍ പതിവായി കാണാറുണ്ട്. ഇത്തരം വാര്‍ത്തകളുടെ അതിപ്രസരം മൂലം സ്ത്രീകൾ ഇരകളും പുരുഷന്മാർ കുറ്റവാളികളുമാണെന്ന ഒരു പൊതുബോധം പൊതുസമൂഹത്തിലുണ്ട്. എന്നാൽ ലോകത്തെ മുഴുവൻ അമ്പരപ്പിച്ച ഒരു കേസ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ആറാം ക്ലാസ് വിദ്യാർത്ഥിയായ ഒരു കുട്ടിയെ അവന്‍റെ അധ്യാപിക ബലാത്സംഗത്തിന് ഇരയാക്കിയതായിരുന്നു സംഭവം. കേസിൽ വാഷിംഗ്ടണിലെ സബർബൻ അധ്യാപികയായിരുന്ന മേരി കേ ലെറ്റോർനോയെ കോടതി തടവിന് ശിക്ഷിച്ചു. ഇനി ഒരിക്കലും ഇരയാക്കപ്പെട്ട കുട്ടിയുമായി യാതൊരുവിധത്തിലുള്ള ബന്ധവും ഉണ്ടാകില്ലെന്ന ഉറപ്പിൻ മേലായിരുന്നു ഇവര്‍ക്ക് ജയിൽ ശിക്ഷ വിധിച്ചത്.
1996 ജൂണിലായിരുന്നു നാടിനെ നടുക്കിയ ഈ കുറ്റകൃത്യം നടന്നത്. സംഭവം നടക്കുന്ന സമയത്ത് മേരി കേ ലെറ്റോർനോ വിവാഹിതയും അമ്മയും ആയിരുന്നു. ഇരുവരെയും മറീനയിൽ ഒരു മിനി വാനിൽ വച്ചാണ് പിടികൂടിയത്. അന്ന് മേരിയുടെ വിദ്യാർത്ഥിയായ വിലി ഫുവാലുവിന്‍റെ പ്രായം 12. കുട്ടിയുമായി യാതൊരുവിധത്തിലുള്ള ബന്ധവും ഉണ്ടാകില്ലെന്ന ഉറപ്പിൻ ഏതാനും മാസത്തെ തടവ് ശിക്ഷയ്ക്കായിരുന്നു കോടതി വിധിച്ചത്.
ഈ സമയം മേരി വിവാഹിതയും അമ്മയുമായിരുന്നു. എന്നാല്‍, ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവര്‍, വിലി ഫുവാലുമായി വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഗര്‍ഭിണിയായ മേരി കേ ലെറ്റോർനോയെ കോടതി വീണ്ടും ഏഴ് വർഷത്തിലേറെ തടവിന് ശിക്ഷിച്ചു. പക്ഷേ, ആ ഏഴ് വര്‍ഷത്തെ ജയിൽവാസവും അവരുടെ പ്രണയം അവസാനിപ്പിക്കുന്നതിന് കാരണമായില്ല.
ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മേരിയും രണ്ട് തവണ അവരുടെ ബലാത്സംഗത്തിനിരയായ വിലി ഫുവാലുവും തമ്മിൽ 2005 മെയ് 20 ന് വാഷിംഗ്ടണിലെ വുഡിൻവില്ലിൽ വച്ച് വിവാഹിതരായി. ഇവർ തമ്മിലുള്ള ബന്ധത്തെ പൊതുസമൂഹവും കോടതിയും കുറ്റകൃത്യമായാണ് വീക്ഷിച്ചതെങ്കിലും തങ്ങൾ തമ്മിലുള്ള ബന്ധത്തെ മേരിയും വിലിയും ‘പ്രണയം’ എന്നാണ് വിശേഷിപ്പിച്ചത്. ഇരുവരും ചേർന്ന് പിന്നീട് ഒരു പുസ്തകവും എഴുതി. “അൺ സീൽ ക്രൈം, എൽ അമൂർ,” അഥവാ “ഒരേയൊരു കുറ്റകൃത്യം, സ്നേഹം” എന്നായിരുന്നു ആ പുസ്തകത്തിന്‍റെ പേര്. ഒടുവിൽ 2020-ൽ മേരി കേ ലെറ്റോർനോ വൻകുടലിലെ അർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങി.