31.1 C
Kottayam
Saturday, May 18, 2024

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

Must read

ബൈജാപുർ:ഛത്തീസ്ഗഢിലെ ബൈജാപുരിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഏതാനും മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

മാവോവാദി സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് നടത്തിയ തിരച്ചിലിൽ സുക്മ-ബൈജാപുർ അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.

എസ്ടിഎഫ്,ഡിആർജി,സിആർപിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളിൽ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. സൈന്യത്തിനു നേരെ മാവോവാദി സംഘം വെടിയുതിർത്തതോടെ സൈന്യവും തിരിച്ചടിച്ചു.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി ആംബുലൻസുകളും സൈനിക ഹെലികോപ്ടറുകളും സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week