24 C
Kottayam
Thursday, June 4, 2026

യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി ലോഡ്ജില്‍ എത്തിച്ച് യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി അടക്കം അഞ്ചു പേര്‍ പിടിയില്‍

Must read

കോതമംഗലം: യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി ലോഡ്ജില്‍ എത്തിച്ചശേഷം യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെയാണ് സംഘം ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആര്യ, മുഹമ്മദ് യാസീന്‍, അശ്വിന്‍, ആസിഫ്, റിസ്വാന്‍ എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. കേസില്‍ ഇനിയും നാലു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി ജോലി ചെയ്യുന്ന കടയുടമയാണ് ഹണി ട്രാപ്പില്‍ കുടുങ്ങിയത്.

യുവാവിനെ ആര്യ ചൊവ്വാഴ്ച രാത്രി കോതമംഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ എത്തിയ യുവാവിനെ നിര്‍ബന്ധിച്ച് യുവതിയ്ക്കൊപ്പം നഗ്നചിത്രങ്ങള്‍ എടുക്കുകയും, ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ മൂന്നര ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം കയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ യുവാവിന്റെ കാറും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും പ്രതികള്‍ തട്ടിയെടുക്കുകയും ഒരു രാത്രിയും പകലും മുഴുവന്‍ കോതമംഗലത്തും പരിസരത്തും യുവാവിനെ കാറില്‍ ബന്ദിയാക്കി കൊണ്ടുനടക്കുകയും ചെയ്തു.

ഇതിനിടെ എടിഎമ്മില്‍ നിന്ന് 35,000 രൂപ പിന്‍വലിപ്പിച്ച് പ്രതികള്‍ കൈവശപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് നാലിന് കോട്ടപ്പടിയില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്ന വ്യാജേന യുവാവ് കാറിന് പുറത്തിറങ്ങുകയും ഒച്ചവെച്ച് ആളെ കൂട്ടുകയുമായിരുന്നു. നാട്ടുകാരെത്തി തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് യുവതിയെയും സുഹൃത്തിനെയും കോട്ടപ്പടി പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് കോതമംഗലം പോലീസിന് കൈമാക്കുകയായിരുന്നു. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട മൂന്ന് സംഘാംഗങ്ങളെയാണ് പോലീസ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week