മകളെ ആശുപത്രിയില്‍ ജോലിക്കു വിട്ടുമടങ്ങിയ പിതാവ് കാറിടിച്ചു മരിച്ചു; രക്തത്തില്‍ കുളിച്ച പിതാവിനെ പ്രവേശിപ്പിച്ചത് മകള്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയില്‍

കോട്ടയം: മകളെ ആശുപത്രിയില്‍ ജോലിക്കു വിട്ടുമടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. പുതുപ്പള്ളി ചെറിയപറമ്പില്‍ സാജു ജോണ്‍ ആണ് മരിച്ചു. 45 വയസായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ പയ്യപ്പാടി കാഞ്ഞിരത്തുമൂട് റൂട്ടില്‍ വെള്ളൂക്കുട്ട പള്ളിക്കു സമീപത്ത് വെച്ചായിരുന്നു അപകടം.

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറാണ് സാജുവിനെ ഇടിച്ചു തെറിപ്പിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ സാജുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ സാജുവിന്റെ ശരീരത്തിലേക്കു കാര്‍ കയറിയിറങ്ങുകയും ചെയതു.

മന്ദിരം ആശുപത്രി ജീവനക്കാരിയാണ് മകള്‍ സുണിത. ഇവരെ ഡ്യൂട്ടിക്കു വിട്ട് മടങ്ങുകയായിരുന്നു സാജു. നാട്ടുകാര്‍ ഉടന്‍ സാജുവിനെ ഇതേ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. അപ്പോഴേയ്ക്കും സാജു മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംസ്‌കാരം വെള്ളുക്കുട്ട സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ റാണി. മക്കള്‍: സംഗീത വിജേന്ദര്‍, സരുണിത, സാന്ദ്ര. മരുമകന്‍: സി.എച്ച്.വിജേന്ദര്‍ (ഹൈദരാബാദ്).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News