25.5 C
Kottayam
Sunday, June 7, 2026

‘ഭര്‍ത്താവ് വീട്ടിലെത്തുന്നത് രണ്ടു മാസം കൂടുമ്പോൾ, ഇടയ്ക്കിടെ വിളിച്ചുവരുത്തും; മകളുടെ ഭര്‍തൃപിതാവിനൊപ്പം 43-കാരി ഒളിച്ചോടിയതായി പരാതി

Must read

ലഖ്‌നൗ: മകളുടെ പ്രതിശ്രുത വരനുമായി അമ്മ ഒളിച്ചോടിയ സംഭവം ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍നിന്ന് തന്നെ പുറത്തുവരുന്നത്. നാലു കുട്ടികളുടെ അമ്മയായ സ്ത്രീ മകളുടെ ഭര്‍ത്താവിന്റെ അച്ഛനോടൊപ്പം ഒളിച്ചോടി. യുപിയിലെ ബദൗണിലുള്ള മമത എന്ന സ്ത്രീയും അവരുടെ മകളുടെ അമ്മായി അച്ഛനുമായ ശൈലേന്ദ്ര എന്ന ബില്ലുവുമാണ് നാടുവിട്ടതെന്നാണ് പരാതി.

മമ്തയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ മാസത്തില്‍ രണ്ടു തവണ മാത്രമാണ് വീട്ടില്‍ എത്താറുണ്ടായിരുന്നത്. ഈ അവസരത്തിലാണ് ശൈലേന്ദ്രയുമായി മമ്ത അടുപ്പമുണ്ടാക്കിയത്. ശൈലേന്ദ്ര വീട്ടില്‍ വരുമ്പോള്‍ അമ്മ തങ്ങളെ മറ്റൊരു റൂമിലേക്ക് മാറ്റുമെന്ന് മമ്തയുടെ മകനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് വന്നതോടെ ഇരുവരും നാടുവിട്ടതായാണ് വിവരം.

- Advertisement -

43-കാരിയായ മമ്തയ്ക്കും സുനില്‍ കുമാറിനും നാലു മക്കളുണ്ട്. 2022-ല്‍ ഇവരുടെ ഒരു മകള്‍ വിവാഹിതയായി. പിന്നീടാണ് ശൈലേന്ദ്രയുമായി മമ്ത ബന്ധം സ്ഥാപിച്ചത്. ട്രക്ക് ഡ്രൈവറായ സുനില്‍ കുമാര്‍ മാസത്തില്‍ രണ്ട് തവണയാണ് വീട്ടില്‍ എത്തിയിരുന്നത്. സുനില്‍ കുമാര്‍ ഇല്ലാത്ത സമയം മമ്ത ശൈലേന്ദ്രയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തുമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

- Advertisement -

താന്‍ വീട്ടിലേക്ക് കൃത്യ സമയത്ത് പണം അയച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും പണവും ആഭരണങ്ങളുമായിട്ടാണ് മമ്ത പോയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങളെ അയല്‍ക്കാരും ശരിവെച്ചു. ശൈലേന്ദ്ര ഇവിടെ ഇടയ്ക്കിടെ വന്ന് പോകാറുണ്ടായിരുന്നു. ബന്ധുക്കളായതിനാല്‍ തങ്ങള്‍ക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അയല്‍ക്കാരനായ അവദേശ് കുമാര്‍ വ്യക്തമാക്കി. ‘അര്‍ധരാത്രിയിലാണ് ശൈലേന്ദ്ര പലപ്പോഴും എത്തിയിരുന്നത്. രാവിലെ ഇവിടെ നിന്ന് പോകുകയും ചെയ്യും’ അവദേശ് പറഞ്ഞു.

- Advertisement -

സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ സുനില്‍കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. കാണാതായവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

Popular this week