കുംഭമേളയില്‍ പങ്കെടുത്ത 4,201 പേര്‍ക്ക് കൊവിഡ്; ഒരാള്‍ മരിച്ചു

ഹരിദ്വാര്‍: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ്. 4,201 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിര്‍വ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ആണ് മരിച്ചത്.

കുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാന്‍ എത്തുന്നത്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ സ്നാനം ചെയ്യാന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News