HealthKeralaNews

പൂജപ്പുരയ്ക്ക് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് വ്യാപനം; 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലില്‍ 42 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 130 പേരില്‍ നടത്തിയ പരിശോധനയില്‍ 36 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു ജയിലില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയത്.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ ജില്ലാ ജയിലില്‍ ആറുപേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഒമ്പതു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 486 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker