28.4 C
Kottayam
Saturday, June 6, 2026

ഐഫോണ്‍ പതിനഞ്ചിന് 41150 ഡിസ്‌കൗണ്ട്, പതിനാലിന് വെറും 20849 രൂപ,വമ്പന്‍ ഓഫര്‍

Must read

മുംബൈ:ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇത് ഓഫറുകളുടെ കാലം. എല്ലാ മോഡലിനും വമ്പന്‍ വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് കഴിഞ്ഞെങ്കിലും ഐഫോണ്‍ പതിനാല് ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. എന്നാല്‍ ആപ്പിള്‍ സ്റ്റോറിലും മെഗാ ഡിസ്‌കൗണ്ട് വേറെ മോഡലുകള്‍ക്കുണ്ട്.

apple-iphone

നിലവില്‍ 61999 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇതിന്റെ വില. 7901 രൂപ ഔദ്യോഗിക സ്‌റ്റോറിനേക്കാള്‍ കുറവിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇത് നല്‍കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. 14 തവണകളുള്ള ഇഎംഐയായി ഈ തുക അടച്ചാല്‍ മതി. ഇതിനൊക്കെ പുറമേ 39150 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് മികച്ച വിലയില്‍ ഐഫോണ്‍ 14 വാങ്ങാം. ഇതെല്ലാം ചേര്‍ക്കുമ്പോള്‍ 20849 രൂപയ്ക്ക് ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും.

അതേസമയം ആപ്പിള്‍ സ്റ്റോറില്‍ വേറെ ഓഫറുകളും ഐഫോണുകളെ കാത്തിരിക്കുന്നുണ്ട്. ഇത്തവണ ഐഫോണ്‍ പ്ലസിനാണ് വമ്പന്‍ ഓഫര്‍. പുത്തന്‍ 48 എംപി ക്യാമറയടക്കം ഉണ്ട് ഈ ഫ്‌ളാഗ്ഷിപ്പില്‍. ഇന്ത്യയില്‍ 89900 രൂപയാണ് ഇതിന്റെ വില. 128 ജിബി വേര്‍ഷനാണിത്. എന്നാല്‍ വമ്പന്‍ ഓഫറാണ് ഇപ്പോള്‍ പതിനഞ്ച് പ്ലസിന് ആപ്പിള്‍ നല്‍കുന്നത്. 48750 രൂപയ്ക്ക് ഇവ ഫ്‌ളിപ്പ് കാര്‍ട്ടില്‍ ലഭ്യമാവും.

അതായത് 41150 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇതിന് ലഭിക്കും. ഇതെങ്ങനെയാണ് ലഭിക്കുകയെന്ന് പറഞ്ഞ് തരാം. 89900 രൂപയുടെ ഫോണിന് ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഉണ്ടെങ്കില്‍ രണ്ടായിരം രൂപ കുറഞ്ഞ് കിട്ടും. 87900 ആയി ഇതോടെ വില കുറയും. എക്‌സ്‌ചേഞ്ച് വഴി 39150 രൂപ വീണ്ടും കുറയും. ഇതോടെ 48750 രൂപയ്ക്ക് ഇവ വാങ്ങാനാവും. എക്‌സ്‌ചേഞ്ച് പ്രകാരം എല്ലാ മോഡലിനും ഒരേ വിലയായിരിക്കില്ല ലഭിക്കുക.

- Advertisement -

ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ 15 പ്രൊ, 15 പ്രാ മാക്‌സ് എന്നിവയ്ക്ക് ആറായിരം രൂപ വരെ ക്യാഷ്ബാക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് അയ്യായിരം രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. അതുപോലെ ആപ്പിള്‍ പതിനാലിനും, 14 പ്ലസിനും നാലായിരം രൂപ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.ഐഫോണ്‍ പതിമൂന്നിന് മൂവായിരം രൂപയാണ് ഡിസ്‌കൗണ്ട്. ഐഫോണ്‍ എസ്ഇയ്ക്ക് രണ്ടായിരം രൂപയും ദിവാലി സെയിലിന്റെ ഭാഗമായി ലഭിക്കും. മാക്ബുക്ക് എയര്‍ എംടുവിന് പതിനായിരം രൂപ വരെയാണ് ക്യാഷ്ബാക്ക്. എല്ലാ മോഡലിനും ഈ ഓഫര്‍ ലഭിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week