28.8 C
Kottayam
Thursday, June 4, 2026

മൂന്നാര്‍ മണ്ണിടിച്ചില്‍; നാലു മൃതദേഹങ്ങള്‍ കണ്ടെത്തി, ഏഴു പേരെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി

Must read

മൂന്നാര്‍: മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞു വീണ സ്ഥലത്ത് നിന്ന് നാലു മൃതദേഹങ്ങള്‍ ലഭിച്ചു. അഞ്ചു പേര്‍ മരിച്ചതായാണ് വിവരം. ഏഴുപേരെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി. അഞ്ചുലയങ്ങള്‍ മണ്ണിനടിയില്‍ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. 5 ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായി കോളനിനിവാസികള്‍ പറയുന്നു.

സ്ഥലത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നു കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്കു തിരിച്ചു. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

നാട്ടുകാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോലീസും അഗ്‌നിശമനസേനയും തിരിച്ചിട്ടുണ്ട്. സമീപത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നാലു പേരെ മണ്ണിനടിയില്‍ നിന്നു പുറത്തെടുത്തു. 83 പേര്‍ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതി ബന്ധമില്ല.

മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലവും ഒലിച്ചു പോയിരുന്നു. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week