36കാരിയായ വിധവയായ സ്ത്രീയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

ഭോപ്പാല്‍: 36 കാരിയായ സ്ത്രീയെ ആറു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ രേവ ജില്ലയില്‍ ഇക്കഴിഞ്ഞ ഒന്നിനാണ് സംഭവം. പീഡനത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ തന്നെയാണ് ഇവരെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. യുവതി അപകടനില തരണം ചെയ്‌തെങ്കിലും പോലീസിന് മൊഴി നല്‍കാനുള്ള അവസ്ഥയിലല്ല. രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി, മകനോടൊപ്പമായിരുന്നു താമസം. സംഭവത്തില്‍, ആറ് പ്രതികളില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 30നാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം, യുവതിയുടെ കുടുംബത്തിന് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്ന് യുവതിയെ അവിടെ പ്രവേശിപ്പിച്ചിരിക്കുന്നതായി ഒരു ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ലൈംഗിക പീഡനത്തിനിടെ തലയ്ക്കു പരിക്കേറ്റ യുവതിയെ പ്രതികളില്‍ ഒരാളാണ് ആശുപത്രിയില്‍ എത്തിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതോടെ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ആറ് പേര്‍ ചേര്‍ന്ന് അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയപ്പോള്‍ താന്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് യുവതിയുടെ മകന്‍ ആരോപിച്ചു. പ്രതികളില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മഹില പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ആധ്‌ന സിംഗ് പരിഹാര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News