കണ്ണൂർ: ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി.
ഇതില്‍ 28 തദ്ദേശ സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ രോഗബാധ കണ്ടെത്തിയവയാണ്. ഇവിടങ്ങളില്‍ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയ ആറ് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍: ആലക്കോട്- 1,4 വാര്‍ഡുകള്‍, ചെമ്പിലോട്- 1, ചെറുപുഴ- 14, ചൊക്ലി- 2,9, എരുവേശ്ശി- 12, ഇരിട്ടി- 4,9, കടന്നപ്പള്ളി-പാണപ്പുഴ 3,9, കണിച്ചാര്‍- 12, കണ്ണപുരം- 1, കണ്ണൂര്‍- 12, കോട്ടയം മലബാര്‍- 4,9,12,14, കുറ്റിയാട്ടൂര്‍- 11, മാങ്ങാട്ടിടം- 4, മട്ടന്നൂര്‍- 19, 31, മാട്ടൂല്‍- 14, 9, മയ്യില്‍- 1, മുണ്ടേരി- 8,12,15, മുഴപ്പിലങ്ങാട്- 8, നടുവില്‍-1, പന്ന്യന്നൂര്‍- 6, പാനൂര്‍- 13,31,32,37, പാപ്പിനിശ്ശേരി- 3, പാട്യം- 9, പയ്യന്നൂര്‍- 13, 44, ഉദയഗിരി- 2, വേങ്ങാട്- 3, രാമന്തളി- 11, തലശ്ശേരി- 18, 14.
പൂര്‍ണമായി അടച്ചിടുന്ന പ്രദേശങ്ങള്‍: ആന്തൂര്‍ -5, ധര്‍മടം- 13, പാട്യം- 13, പേരാവൂര്‍- 11, തില്ലങ്കേരി- എല്ലാ വാര്‍ഡുകളും, മുഴക്കുന്ന് – എല്ലാ വാര്‍ഡുകളും. തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തിലെ എല്ലാ വാർഡുകളും പൂർണമായും അടച്ചിടും