24 C
Kottayam
Sunday, June 7, 2026

നായയെ പിടിച്ചാൽ 300 രൂപ, ആളെ വേണം; അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും

Must read

കാസർകോട് :തെരുവു നായ ശല്യം തുടരുന്നതിനാൽ നായ പിടിത്തക്കാരെ തേടി മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നേരത്തേ ജില്ലയിൽ ഈ സേവനം നടത്തിയിരുന്ന നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിർവഹണ ഏജൻസി ആനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി കിട്ടാത്തതിനാൽ ജില്ല വിട്ടതോടെ അസം സ്വദേശികളുൾപ്പെടെയുള്ള നായ പിടിത്തക്കാരും ഇല്ലാതായി. 2016 മുതൽ കാസർകോട് വന്ധ്യംകരണം പദ്ധതി വിജയകരമായി നടന്നു വരുന്നതിനിടെയാണ് പദ്ധതി ഇവിടെ തുടരാൻ കഴിയാതെ നിലച്ചത്.

38 പഞ്ചായത്തുകളും 3 നഗരസഭകളും ഉള്ള ജില്ലയിൽ 10 പേരെയെങ്കിലും കിട്ടാനുള്ള നടപടികളിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. വളർത്തു നായ്ക്കകൾക്ക് വന്ധ്യംകരണം നടത്തി ജനന നിയന്ത്രണം നടപ്പിലാക്കും. 26 മുതൽ 1 മാസം നായ്ക്കൾക്കു വാക്സിനേഷൻ നൽകാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 40000 ഡോസ് വാക്സിൻ ആണ് ആവശ്യം.30നകം അതത് മൃഗാശുപത്രികളിൽ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും. പരിശീലനം നേടി നിയമനം കിട്ടുന്നവർക്ക് ഒരു നായയെ പിടിച്ചാൽ 300 രൂപ നൽകും.

തെരുവു നായ ശല്യം കുറയ്ക്കാൻ വിവിധ നിർദേശങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ മുന്നോട്ടു വച്ചിട്ടുള്ളത്. എബിസി പദ്ധതി ബ്ലോക്കുകൾ തോറും ആരംഭിക്കുക, ആൺ നായ്ക്കളെ മാത്രമല്ല കുറുക്കൻ പ്രജനനം നടത്താൻ സാധ്യതയുള്ള പെൺ നായ്ക്കളെയും വന്ധ്യംകരണം നടത്തുക. വളർത്തു നായ്ക്കളെയും എബിസി പദ്ധതിയിൽ ഉൾപ്പെടുത്തുക, വന്യമൃഗങ്ങളിൽ നിന്ന് നാട്ടുമൃഗങ്ങളിലേക്ക് രോഗ വ്യാപനം തടയാൻ വനാതിർത്തി പ്രദേശങ്ങളിൽ 1 കിലോമീറ്റർ പരിധിയിൽ എങ്കിലും മൃഗങ്ങളിൽ ഓറൽ വാക്സിൻ രീതി പരീക്ഷിക്കുക, ശാസ്ത്രീയമായ മാലിന്യ നിർമാർജനം ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്കു പിഴ ചുമത്തി പദ്ധതി വിഹിതത്തിൽ നിന്നു ഈടാക്കുക, തെരുവു നായ്ക്കൾക്കു പാചകം ചെയ്ത സസ്യാഹാരം ലഭ്യമാക്കുക, സമൂഹത്തിന്റെ സഹജീവികളായി നായ്ക്കളെ തിരിച്ചു കൊണ്ടു വരിക തുടങ്ങിയവയാണ് നിർദേശങ്ങൾ.

ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ എബിസി പദ്ധതി വിജയകരമായി നടപ്പിലാക്കിയ കാസർകോട് നഗരസഭാ പരിധിയിലെ 98 ശതമാനം നായകളിലും അക്രമ സ്വഭാവമില്ലെന്ന് നഗരസഭ, മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. എന്നാലും നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തും.

- Advertisement -

നായ വളർത്തലിനു ലൈസൻസ് നിർബന്ധമാക്കി വർഷങ്ങൾ ആയെങ്കിലും നാമമാത്രമായ തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് ഇത് കർശനമാക്കിയത്. ബ്രീഡിങ്ങിന് ലൈസൻസ് നിർബന്ധമാക്കിയിട്ടുമില്ല. തോന്നും പോലെ വളർത്തുകയും പെറ്റു പെരുകുമ്പോൾ അധികമുള്ളതിനെ തെരുവിലേക്ക് തള്ളുകയും ചെയ്യുന്നത് പതിവാണ്.

- Advertisement -

പല കുടുംബങ്ങൾ ഇവയ്ക്കു ഭക്ഷണം നൽകി. സമൂഹത്തിനു സംരക്ഷകരായിരുന്ന നായ്ക്കൾ വഴിയോരങ്ങളിൽ അറവുമാലിന്യങ്ങൾ തിന്നു തുടങ്ങി. ഇത് കിട്ടാതായപ്പോൾ മാംസാഹാരത്തിനുള്ള അലച്ചിൽ ആയി. ബാഗുകളും സഞ്ചികളുമായി പോകുന്നവരെ ആക്രമിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം വിദ്യാനഗറിലെ ഒരു വീട്ടുമുറ്റത്ത് കയറി 2 തെരുവു നായ്ക്കൾ 2 പൂച്ചക്കുട്ടികളെയാണ് റാഞ്ചിക്കൊണ്ടു പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week