തിരുവനന്തപുരം ; കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഓൺലൈൻ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വന്ന 30 % ഡിസ്ക്കൗണ്ട് ഒരു മാസത്തേക്ക് കൂടെ നിലനിർത്താൻ തീരൂമാനിച്ചു. സ്കാനിയ, വോൾവോ ബസുകളിലെ യാത്രക്കാർക്ക് ഏപ്രിൽ 30 വരെ ഓൺലൈൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയുടെ 70% തുക നൽകിയാൽ മതിയാകും. ഇതിന് വേണ്ടി മുൻകൂർ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഉൾപ്പെടെ കെഎസ്ആർടിസിയുടെ വെബ്സൈറ്റിലും, എന്റെ കെഎസ്ആർടിസി മൊബൈൽ ആപ്പിലും ലഭ്യമാക്കി. ഫെയർ റിവിഷൻ നടപ്പിലാക്കിയാൽ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധിയാത്രക്കാർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആർടിസി അറിയിച്ചു.
സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സമരം നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി വ്യാഴാഴ്ച 3951 സർവ്വീസുകൾ നടത്തി. വ്യാഴാഴ്ച്ചകളിൽ സാധാരണ നടത്തുന്ന സർമ്മീസുകളേക്കാൾ 700 ഓളം സർവ്വീസുകളാണ് അധികമായി നടത്തിയത്. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്ന സെക്ടറിൽ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തി.
സെൻട്രൽ സോണിൽ നിന്നും 1269, നോർത്ത് സോണിൽ നിന്നും 1046, സൗത്ത് സോണിൽ നിന്നും 1633 സർവ്വീസുകളാണ് നടത്തിയത്