എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത 30 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 30 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഇറ്റലിയിലെത്തിയ അമൃത്സര്‍-റോം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 30 പേരില്‍ രണ്ട് പേര്‍ ഫ്ളൈറ്റ് ക്രൂ അംഗങ്ങളാണെന്നും ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തില്‍ ഉണ്ടായിരുന്ന രോഗബാധിതര്‍ ഉള്‍പ്പെടെ 242 പേരെയും ക്വാറന്റീനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഇറ്റലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News