17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അടക്കം മൂന്നു പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ അറസ്റ്റിലായത് 27 പേര്‍

പാണ്ടിക്കാട്: 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അടക്കം മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. പാണ്ടിക്കാട് സ്വദേശിനി പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂര്‍ത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെക്കാന്‍ കൂട്ടുനിന്നതാണ് രഹ്നയുടെ പേരിലുള്ള കേസ്. യുവതിയെ പാണ്ടിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭര്‍ത്താവ് മുജീബ് റഹ്മാനും, പിതാവ് സമീര്‍ ബാബുവും കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതില്‍ മുജീബ് റഹ്മാന്‍ ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്.

കേസിലെ ഇരയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ച മറ്റ് ചിലരെ കൂടി യുവതിയും ഭര്‍ത്താവും സഹായിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ഇതില്‍ 19 പേരും പാണ്ടിക്കാട് സ്റ്റേഷനില്‍ തന്നെയാണ് പിടിയിലായത്.

44 ഓളം പ്രതികളുള്ള കേസില്‍ 17 ഓളം പേര്‍ ഇനിയും പിടിയിലാവാനുണ്ട്. സംഭവസമയത്ത് പ്രായപൂര്‍ത്തി ആവാത്ത യുവാവിനെ വണ്ടൂര്‍ പോലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News