Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
29.5 C
Kottayam
LogoBreaking Kerala
Sunday, June 28, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

ഒമ്പതാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ ഗെയിം കളി; ആലുവയില്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പോയത് മൂന്നു ലക്ഷം രൂപ!

June 19, 2021
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    ആലുവ: ലോക്ക്ഡൗണ്‍ കാലത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ഓണ്‍ലൈന്‍ ഗെയിം കളിയിലൂടെ അമ്മയുടെ അക്കൗണ്ടില്‍ നിന്നു നഷ്ടപ്പെട്ടത് മൂന്നു ലക്ഷത്തോളം രൂപ. പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പണം ചോര്‍ന്ന വഴി കണ്ടെത്തിയത്.

    ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെയാണ് ഗെയിം കളിച്ചത്. 40 രൂപ മുതല്‍ നാലായിരം രൂപ വരെ ഒരുസമയം ചാര്‍ജ് ചെയ്തായിരുന്നു കളി. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്നു പണം പോകുന്നതായി അറിഞ്ഞത്.

    തുടര്‍ന്നു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ചാണ് പണം നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്തി. ഒരു ദിവസംതന്നെ പത്തു പ്രാവശ്യം വരെ ഈ വിദ്യാര്‍ഥി ചാര്‍ജ് ചെയ്തിരുന്നു. ഇതുപോലെ നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണം നടത്തുമെന്ന് എസ്പി കാര്‍ത്തിക് പറഞ്ഞു.

    കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കള്‍ക്ക് കൂടി അറിയുന്ന യൂസര്‍ ഐഡിയും പാസ് വേഡുകളും മാത്രമേ അക്കൗണ്ടുകളിലും ഫോണ്‍ ലോക്കിലും ഉപയോഗിക്കാവു.

    നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്നു ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകള്‍ മൊബൈലില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ പഠനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫോണില്‍ പേരന്റില്‍ കണ്‍ട്രോള്‍ ആയ ഈമെയില്‍ ക്രിയേറ്റ് ചെയ്യണം. മാതാപിതാക്കളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കരുതെന്നും എസ്പി പറഞ്ഞു.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleലക്ഷദ്വീപില്‍ ബി.ജെ.പി ഓഫീസുകളില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം
      Next articleനിലംപൊത്തി സ്വര്‍ണ വില; അഞ്ചു ദിവസത്തിനിടെ കുറഞ്ഞത് 1,200 രൂപ
      Breaking Kerala

      Weather

      Kottayam
      light rain
      29.5 ° C
      29.5 °
      29.5 °
      69 %
      3.5kmh
      69 %
      Sun
      29 °
      Mon
      27 °
      Tue
      30 °
      Wed
      30 °
      Thu
      29 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026