പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്നു പേര്‍ അറസ്റ്റില്‍, ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ മൊഴി

പത്തനാപുരം: പതിനേഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്‍(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്‍(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം പള്ളിക്കല്‍ മാങ്കുന്നം വീട്ടില്‍ രതീഷ്(35) എന്നിവരെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തില്‍ സ്ഥാപിക്കുകയും, തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദനയെ അനുഭവപ്പെട്ട പെണ്‍കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് താലൂക്കാശുപത്രി അധികൃതര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു. പുനലൂര്‍ ഡി.വൈ.എസ്.പി. എസ്.അനില്‍ദാസ്, കുന്നിക്കോട് സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ മുബാറക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News