തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 2 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
തിരുവനന്തപുരത്ത് 9 പേര് യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. ആലപ്പുഴയില്‍ 3 പേര് യുഎഇയില്‍ നിന്നും 2 പേര് യുകെയില്‍ നിന്നും, തൃശൂരില്‍ 3 പേര് കാനഡയില്‍ നിന്നും, 2 പേര് യഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും, മലപ്പുറത്ത് 6 പേര് യുഎഇയില്‍ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയാണ്. ഇതുവരെ സ്ഥിരീകരിച്ചത് 1700 ഒമിക്രോണ്‍ കേസുകളാണ്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 510 ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 351 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 639 ഒമിക്രോണ്‍ രോഗബാധിതര്‍ വളരെ വേഗത്തില്‍ തന്നെ സുഖം പ്രാപിച്ചിട്ടുണ്ട്.
കേരളത്തില്‍ 185 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 136, തമിഴ്നാടില്‍ 121, രാജസ്ഥാനില്‍ 120, തെലങ്കാനയില്‍ 67, കര്‍ണാടകയില്‍ 64, ഹരിയാനയില്‍ 63, ഒഡീഷയില്‍ 37, പശ്ചിമ ബംഗാളില്‍ 20, ആന്ധ്രാപ്രദേശില്‍ 17, ഉത്തരാഖണ്ഡില്‍ 8, ചണ്ഡീഖഡില്‍ 3, ജമ്മു കശ്മീരില്‍ 3, ഗോവ, ഹിമാചല്‍, ലഡാക്, മണിപ്പൂര്‍, പഞ്ചാബ് തുടങ്ങിയിടങ്ങളില്‍ ഓരോ കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതോടൊപ്പം തന്നെ കോവിഡ് കേസുകളിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 22.5 ശതമാനം വര്‍ധനവാണ് കോവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 33,750 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,81,893 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ 11,877 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാളില്‍ 6,153, ഡല്‍ഹി 3,194, കേരള 2,802, തമിഴ്നാട് 1,594 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.