കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 284 പേര്‍; നിരീഷണം ശക്തമാക്കി

കോട്ടയം: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി. ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 132 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 152 പേരെയുമാണ് കണ്ടെത്തിയിരിക്കുന്നത്.

ലോഡിംഗ് തൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 111 പേരെയും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 92 പേരെയും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകന് 21 പ്രൈമറി കോണ്‍ടാക്ടുകളെയും 60 സെക്കന്‍ഡറി കോണ്‍ടാക്ടുകളുമുണ്ട്.

ലോഡിംഗ് തൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കൊവിഡ് കെയര്‍ സെന്റിറിലേക്കു മാറ്റി. ഓരോ തൊഴിലാളിയെയും പ്രത്യേകം ആംബുലന്‍സിലാണ് കൊണ്ടുപോയത്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News