കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ ഡോക്ടര്‍ മരിച്ചു; അഞ്ച് മാസം ഗര്‍ഭിണി

കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടര്‍ മരിച്ചു. തലശ്ശേരി പാലിശ്ശേരി നബാംസ് വീട്ടില്‍ ഡോ. സി.സി. മഹ ബഷീറാണ് മരിച്ചത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന മഹ മംഗളൂരു ഇന്ത്യാന ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം.

ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു. മംഗളൂരു തൊക്കോട്ട് ദേര്‍ളക്കട്ട കണച്ചൂര്‍ മെഡിക്കല്‍ കോളേജില്‍ എംഡിക്ക് പഠിക്കുകയായിരുന്ന മഹ.

കാസര്‍കോട് മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരിയിലെ സി.സി. അബ്ദുള്‍ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. സഹോദരങ്ങള്‍: മാസിന്‍ ബഷീര്‍, മിസ്നാന്‍ ബഷീര്‍, മിലാസ് ബഷീര്‍. മൃതദേഹം തലശ്ശേരിയില്‍ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News