കൊച്ചി:മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലും 24 ന്യൂസ് ചാനല്‍ ബന്ധം. മുട്ടില്‍ മരംമുറി വിവാദത്തില്‍ പെട്ടതു 24 ന്യൂസ് ചാനല്‍ കോഴിക്കോട് റീജനല്‍ മേധാവി ദീപക് ധര്‍മ്മടം ആയിരുന്നെങ്കില്‍ പുരാവസ്തു തട്ടിപ്പില്‍ ഉള്‍പ്പെട്ടതു കൊച്ചി ബ്യൂറോയിലെ സഹിൻ ആന്റണിയാണ്.
ഉഡായിപ്പുകാരനായ മോന്‍സന്‍ മാവുങ്കിലിനു വി.ഐ.പികളുമായി ബന്ധം സ്ഥാപിക്കുന്നതിനു ഇടനിലക്കാരനായി നിന്നത് സഹിൻ ആന്റണിയും ആലുവക്കാരനായ ബാബു പുതിയങ്ങാടിയുമാണ്. 24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ മോന്‍സന്‍ മാവുങ്കലിന്റെ വസതിയില്‍ സ്ഥിരം സന്ദര്‍ശകനായി മാറിയതും സഹിൻ ആന്റണിയുടെ സുഹൃദ് വലയത്തിലാണ്. 24 ന്യൂസില്‍ മോന്‍സന്‍ മാവുങ്കലിന്റെ നിക്ഷേപം തരപ്പെടുത്താനാണ് ശ്രീകണ്ഠന്‍ നായര്‍ ശ്രമിച്ചത്. 24 ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യയാണ് മോന്‍സന്‍ മാവുങ്കലിന്റെ നിയമോപദേഷ്ടാവ്.
ഡി.ഐ.ജി സുരേന്ദ്രന്‍, ഐ.ജി ലക്ഷ്മണ്‍, എസിപി ലാല്‍ജി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും മോന്‍ മാവുങ്കലുമായുള്ള ബന്ധപ്പെടുത്തിയതും സഹിൻ ആന്റണിയാണ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വരെ മോന്‍സന്റെ കെണിയില്‍ വീണിരുന്നു. ഇരുവരും മോന്‍സന്റെ വസതി സന്ദര്‍ശിച്ചിരുന്നു. ജപ്പാന്‍ ചക്രവര്‍ത്തിയുടെ വാച്ച് സമ്മാനിച്ചാണ് മോന്‍സന്‍ ലാലിനെ വീഴ്ത്തിയത്. ഉഡായിപ്പു വാച്ചാണെന്നു മോഹന്‍ലാല്‍ മനസിലാക്കിയതിനു ശേഷം അകലം പാലിച്ചു. മോന്‍സനെതിരെ രണ്ടു വര്‍ഷമായി പൊലീസിനു തുടര്‍ച്ചയായി പരാതികള്‍ കിട്ടിയെങ്കിലും പൊലീസ് ബന്ധങ്ങള്‍ ഉപയോഗിച്ചു ക്ലീന്‍ ചിറ്റ് നേടി.
റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നുമാണ് സഹിൻ 24 ന്യൂസിലെത്തിയത്.സ്വര്‍ണ കള്ളക്കടത്തു കേസില്‍ ഒളിവില്‍ പോയ സ്വപ്ന സുരേഷ് ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ പുറത്തു വിടാന്‍ ആശ്രയിച്ചത് ഷഹിന്‍ ആന്റണിയെയാണ്.24 ന്യൂസ് എക്‌സ്‌ക്ലൂസീവായാണു സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തു വിട്ടത്.
വിദേശത്തു നിന്നു തനിക്കു ലഭിച്ച രണ്ടു ലക്ഷം കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തടഞ്ഞു വച്ചിരിക്കുകയാണെന്നും നിയമ നടപടികളിലൂടെ അതു നേടാനായി പണം ആവശ്യമുണ്ടെന്നും പറഞ്ഞാണ് മോന്‍സന്‍ ആളുകളെ പറ്റിച്ചു പണം കൈക്കലാക്കിയിരുന്നത്.കള്ളപ്പണ ഇടപാടുകളായിരുന്നതിനാല്‍ കബളിക്കപ്പെട്ടവര്‍ക്ക് പരാതി കൊടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായി. പൊലീസില്‍ പലരും പരാതി നല്‍കിയെങ്കിലും ഉന്നത ബന്ധങ്ങള്‍ സഹായകമായി.
കത്തോലിക്കാ സഭാ നേതൃത്വവുമായും മോന്‍സന് അടുത്ത ബന്ധമുണ്ട്. ബിഷപ്പ് ഫ്രാങ്കോ കേസില്‍ പെട്ടപ്പോള്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയതു മോന്‍സനാണെന്നു പൊലീസിനു വിവരമുണ്ടായിരുന്നു.മോന്‍സന്റെ പുരാവസ്തു അവകാശവാദങ്ങള്‍ക്ക് ആധികാരികത നല്‍കിയ ഫീച്ചര്‍ പ്രസിദ്ധീകരിച്ചത് സഭയുടെ മുഖപത്രമായ ദീപികയിലാണ്.
അതിനിടെ ഏഷ്യാനെറ്റ് ന്യൂസ് ആങ്കര്‍ വിനു വി ജോണ്‍ പരാതിയുടെ പകര്‍പ്പിലെ രണ്ടു പേജുകള്‍ മാത്രം പോസ്റ്റ് ചെയ്തത് 24 ന്യൂസിനെ പരാമര്‍ശിക്കുന്ന ഭാഗമാണ്. ഏഷ്യാനെറ്റ് മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട ഫോണ്‍രേഖകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ അതിനെതിരെ ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിവേണം ഇതിനെക്കാണാന്‍.