25.5 C
Kottayam
Friday, June 5, 2026

കൊച്ചിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആദ്യകുര്‍ബാന; വൈദികന്‍ അടക്കം 24 പേര്‍ അറസ്റ്റില്‍

Must read

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് പള്ളിയില്‍ ആദ്യകുര്‍ബ്ബാന ചടങ്ങ് നടത്തിയ സംഭവത്തില്‍ വൈദികനും പള്ളി അധികൃതരുമടക്കം 24 പേര്‍ അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്റ് ജോസഫ് പള്ളിയിലെ വൈദികനായ ഫാ.ജോര്‍ജ്ജ് പാലാമറ്റം,പള്ളി ഭാരവാഹികള്‍ ഉള്‍പ്പെടെ 24 പേരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റു ചെയ്തത്.

അതേസമയം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. നാട്ടുകാരാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ചടങ്ങു നടക്കുന്നതായി പോലീസില്‍ വിവരമറിയിച്ചതെന്നാണ് സൂചന. തുടര്‍ന്ന് പോലീസ് പള്ളയില്‍ എത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്. എപിഡെമിക് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ പോലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പള്ളിയില്‍ ചടങ്ങ് നടന്നത്. കുട്ടികള്‍, മാതാപിതാക്കള്‍, പള്ളി വികാരി, സഹ വികാരി എന്നിവര്‍ അടക്കം 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

- Advertisement -

ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്. കൊറോണ രോഗവ്യാപനം രൂക്ഷമായിരുന്ന എറണാകുളം ജില്ലയില്‍ ഇപ്പോള്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇനിയും രോഗികളുടെ എണ്ണം ഉയരാതിരിക്കാന്‍ കര്‍ശന നടപടികളാണ് ജില്ലാ ഭരണകൂടവും പോലീസും സ്വീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week