22കാരിയുടെ സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റി! കൂട്ടബലാത്സംഗത്തിന് ഇരയാക്കി വീഡിയോ പ്രചരിപ്പിച്ചു; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍

ബംഗളൂരു: യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. അക്രമികള്‍ യുവതിയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 22കാരിയുടെ സ്വകാര്യഭാഗങ്ങളില്‍ കുപ്പി കയറ്റുന്നതുവരെ വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയയായിരിന്നു.

ആറു ദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവം നടന്നത്. വിഡിയോ ക്ലിപ്പില്‍ നിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബംഗളൂരു പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇരയാക്കപ്പെട്ടയാളും പ്രതികളും ബംഗ്ലദേശില്‍ നിന്നു വന്നരാണെന്നാണ് വ്യക്തമാകുന്നത്. യുവതിയെ മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആക്രമിക്കപ്പെട്ട യുവതി ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണ്. ഇവരെ കണ്ടെത്താന്‍ ഒരു സംഘത്തെ അയച്ചിട്ടുണ്ട്. അതിനുശേഷം അവരുടെ മൊഴി കൂടി മജിസ്‌ട്രേറ്റിനു മുന്നില്‍ വെച്ചെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സംഭവവും വിഡിയോയും വലിയരീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കുറ്റകൃത്യം പുനരാവിഷ്‌കരിക്കാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സംഭവസ്ഥലത്ത് എത്തിച്ച ആറു പ്രതികളില്‍ രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് കാലില്‍ വെടിവച്ച് വീഴ്ത്തി. പുലര്‍ച്ചെ അഞ്ചു മണിക്കാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്. വെടിയേറ്റ രണ്ടു പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News