വാട്‌സ്ആപില്‍ നിന്ന് അമ്മയുടെ കാമുകന്റെ ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി; ഭീഷണിപ്പെടുത്തി പണം തട്ടിയ 21കാരിയും സുഹൃത്തുക്കളും അറസ്റ്റില്‍

പുണെ: മഹാരാഷ്ട്രയില്‍ അമ്മയുടെ കാമുകനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത 21കാരിയും സുഹൃത്തുക്കളും അറസ്റ്റില്‍. അമ്മക്ക് പ്രണയബന്ധമുള്ളതായി മകള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് വാട്‌സആപ് അക്കൗണ്ട് ഹാക്ക് ചെയ്തായിരിന്നു തട്ടിപ്പിന്റെ തുടക്കം. വാട്‌സ്ആപില്‍നിന്ന് അമ്മയുടെ 42കാരനായ കാമുകനെ മകള്‍ കണ്ടെത്തി.

തുടര്‍ന്ന് ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് 21കാരിയും സുഹൃത്തുക്കളും ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ പണം തട്ടുന്നതിനായി കൃത്യമായ പ്ലാന്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തയാറാക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15ലക്ഷം രൂപ തട്ടാനായിരുന്നു യുവതിയുടെയും സുഹൃത്തുക്കളുടെയും ശ്രമം.

ബിസിനസുകാരനായ അദ്ദേഹം ആദ്യം 2.6 ലക്ഷം കൈമാറുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പുണെ സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച ഒരു ലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ സുഹൃത്തായ യുവാവ് അറസ്റ്റിലാകുകയായിരുന്നു. പിന്നീട് 21കാരിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News