കോട്ടയം: മഴ നനയാതിരിക്കാന്‍ കയറി നിന്ന വീട്ടിലെ പെണ്‍കുട്ടിയോടു മോശമായി സംസാരിച്ച മീന്‍കച്ചവടക്കാരന്‍ അറസ്റ്റില്‍. മണിമല വള്ളന്‍ചിറ സ്വദേശി സലിം എന്ന 55 കാരനെയാണ് മണിമല പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് സംഭവം.
പതിവായി ബൈക്കില്‍ മീന്‍ വില്‍പനയ്ക്ക് എത്തുന്ന സലീം മഴയെത്തുടര്‍ന്ന് വെള്ളാവൂര്‍ പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഈ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടാണ് ഇയാള്‍ അശ്ലീലം പറയുകയും, തുടര്‍ന്ന് അവിടെ നിന്നും കടന്നു കളയുകമായിരുന്നു.
സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയും രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News