ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ കാലത്ത് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത് 2000 ഡോക്ടര്‍മാര്‍ക്ക്.
ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് രാജ്യത്ത് ഇത്രയധികം ഡോക്ടര്‍മാര്‍ ജീവന്‍ വെടിഞ്ഞത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആരോഗ്യമന്ത്രാലയത്തിന് ഒടുവില്‍ കൈമാറിയ പട്ടിക പ്രകാരം 1596 പേരാണു മരിച്ചത്. യഥാര്‍ഥ കണക്ക് ഇതിലും അധികം വരുമെന്ന് ഐഎംഎ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ജയേഷ് ലെലെ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക രജിസ്ട്രി സംവിധാനം ഐഎംഎ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അതിരൂക്ഷമായിരുന്ന മഹാരാഷ്ട്രയില്‍ 99 ഡോക്ടര്‍മാരും കേരളത്തില്‍ 29 പേരും മരിച്ചു. ഏറ്റവും കൂടുതല്‍ മരണം ബിഹാറിലാണ്. കോവിഡ് മൂലം നൂറിലേറെ ഡോക്ടര്‍മാര്‍ മരിച്ച മറ്റു സംസ്ഥാനങ്ങള്‍: തമിഴ്‌നാട് (154), ബംഗാള്‍ (154), ഡല്‍ഹി (150), ആന്ധ്രപ്രദേശ് (118), ഗുജറാത്ത് (101).