ഇരുന്നൂറോളം ആടുകളുടെ ജഡങ്ങള്‍ നദിയിൽ ഒഴുകിനടക്കുന്നു, പരിഭ്രാന്തിയിൽ ജനങ്ങൾ

ജോര്‍ജിയ:അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ ചട്ടഹൂച്ചി നദിയില്‍ ഇരുന്നൂറോളം ആടുകളുടെ ജഡങ്ങള്‍ കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തരാക്കി
ജഡങ്ങളുടെ തല വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഒരുപക്ഷേ ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം.

ജോര്‍ജിയ പൊലീസ് ഇത് സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അവരുടെ അഭിപ്രായത്തില്‍, ഇത് പ്രാദേശിക ജനങ്ങള്‍ നടത്തുന്ന ‘സാന്റീരിയ’ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആചാരത്തിന്റെ ഒരു ഭാഗമാണ് മൃഗബലി. “നദിയിലൂടെ ഒഴുകി നടക്കുന്ന ജഡങ്ങള്‍ ഞെട്ടിക്കുന്നതാണ്, കാരണം സാധാരണയായി ഇരുപത് മുതല്‍ മുപ്പത് വരെ മൃഗങ്ങളെ ബലിയര്‍പ്പിക്കാറുണ്ടെങ്കിലും, ഇത് ആദ്യമായാണ് ഇത്രയധികം എണ്ണം ഒഴുകി എത്തുന്നത്” പരിസ്ഥിതി പ്രവര്‍ത്തകനായ ജെയ്സണ്‍ അല്‍സാത്ത് ചാനല്‍ 2 ആക്ഷന്‍ ന്യൂസിനോട് പറഞ്ഞു.

നദിയില്‍ പൊങ്ങിക്കിടക്കുന്ന ആടുകളുടെ ശരീരത്തിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ക്ലിപ്പില്‍, ഒരാള്‍ ആടിന്റെ ശരീരം പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിയുന്നതും അതില്‍ കണാം. അല്‍സാത്ത് പറയുന്നത്, ആടുകളെ നദിയിലേക്ക് എറിയുന്ന ശബ്ദം അവര്‍ക്ക് കേള്‍ക്കമായിരുന്നെന്നും, രാത്രിയില്‍ തുടങ്ങിയ ഇത് വെളുപ്പാം കാലം വരെ തുടരുകയും ചെയ്തുവെന്നുമാണ്. ഏകദേശം 50 ലക്ഷം ആളുകള്‍ ഈ നദിയില്‍ നിന്നാണ് വെള്ളം കുടിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാമെന്ന് ആളുകള്‍ സംശയിക്കുന്നു.

പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നടത്തുന്ന ഒരു ആചാരമാണ് സാന്റീരിയ. ഇത് റോമന്‍ കത്തോലിക്കാ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാന്റീരിയ പുരോഹിതരുടെ അഭിപ്രായത്തില്‍, ആടുകളെ ബലി നല്‍കുന്നത് വിജയത്തെ സൂചിപ്പിക്കുന്നു. കൂടാതെ കുട്ടികള്‍ ഉണ്ടാകാനും ഈ ആചാരം ആളുകള്‍ പിന്തുടരുന്നു. ഇങ്ങനെ ഒഴുകി എത്തിയ ജഡങ്ങള്‍ നദിയില്‍ നിന്ന് എത്രയും പെട്ടെന്ന് എടുത്ത് മാറ്റാനുള്ള ശ്രമത്തിലാണ് പൊലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News