മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലില്‍ നിന്നുമാണ് രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന പണം പിടികൂടിയത്.
മാറാക്കര കല്ലാര്‍ സ്വദേശി കടക്കാടന്‍ അബ്ദുള്‍ സലാമില്‍ നിന്നാണ് കോട്ടക്കല്‍ മണ്ഡലം ഉദ്യോഗസ്ഥര്‍ പണം കണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ച കാറിന്റെ ഡിക്കിയിലായിരുന്നു പണം. വാഹന കച്ചവടക്കാരനാണെന്നാണ് ഇയാള്‍ നല്കിയ മൊഴി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News