29.4 C
Kottayam
Saturday, June 6, 2026

2 മത്സരങ്ങളില്‍ വിലക്ക്, കനത്ത പിഴ,ഹര്‍മന്‍പ്രീത് കൗര്‍ പെട്ടു;കടുത്ത നടപടിയുമായി ഐസിസി

Must read

ദുബായ്: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ ഐസിസിയുടെ കടുത്ത നടപടി. അടുത്ത രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഹര്‍മനെ വിലക്കിയ ഐസിസി മാച്ച് ഫീയുടെ 75 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

ഇതോടെ താരത്തിന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ തുടക്കത്തിലെ രണ്ട് മത്സരങ്ങള്‍ നഷ്‌ടമാകും. മത്സരത്തില്‍ പുറത്തായതില്‍ സ്റ്റംപുകള്‍ തട്ടിത്തെറിപ്പിച്ച് പ്രതിഷേധിച്ചു, മത്സര ശേഷം സമ്മാനവേളയില്‍ അംപയര്‍മാരെ പരസ്യമായി വിമര്‍ശിച്ചു എന്നീ രണ്ട് വ്യത്യസ്‌ത കുറ്റങ്ങളിലാണ് ഹര്‍മനെതിരെ കടുത്ത നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. 

ധാക്കയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 34-ാം ഓവറില്‍ സ്‌പിന്നര്‍ നഹിദ അക്‌തറിന്‍റെ പന്തില്‍ എല്‍ബിയില്‍ പുറത്തായ ശേഷം അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്റ്റംപ് തട്ടിത്തെറിപ്പിച്ചതാണ് ഹര്‍മന്‍പ്രീത് ചെയ്‌ത ആദ്യ കുറ്റം എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഡ്രസിംഗ് റൂമിലേക്ക് പോകുംവഴി അംപയര്‍ തന്‍വീര്‍ അഹമ്മദിനോട് കയര്‍ക്കുകയും ചെയ്‌തത് ഇന്ത്യന്‍ ക്യാപ്റ്റന് ഇരട്ട തിരിച്ചടിയായി.

മൈതാനത്ത് വച്ചുള്ള മോശം പെരുമാറ്റത്തില്‍ ലെവല്‍ 2 കുറ്റം ഹര്‍മന്‍ ചെയ്‌തതായി ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറി അക്‌തര്‍ അഹമ്മദ് റിപ്പോര്‍ട്ട് ചെയ്‌തതോടെ ഈ സംഭവത്തിന്‍റെ പേരില്‍ താരത്തിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്‍റുകളുമാണ് വിധിച്ചിരിക്കുന്നത്. ഐസിസി പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 താരം ലംഘിച്ചതായാണ് കണ്ടെത്തല്‍. 

- Advertisement -

മത്സര ശേഷം സമ്മാനവേളയില്‍ അംപയറിംഗിനെ പരസ്യമായി വിമര്‍ശിച്ചതാണ് ഹര്‍മന്‍ ചെയ്‌തതായി തെളിഞ്ഞിരിക്കുന്ന രണ്ടാമത്തെ കുറ്റം. ലെവല്‍ 1 കുറ്റം കണ്ടെത്തിയിരിക്കുന്ന ഈ സംഭവത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും ഹര്‍മന്‍പ്രീതിനെതിരെ ചുമത്തി. ഇതോടെ രണ്ട് സംഭവങ്ങളിലുമായി ഹര്‍മനെതിരെ മാച്ച് ഫീയുടെ ആകെ 75 ശതമാനം തുക പിഴയും നാല് ഡീമെറ്റിറ്റ് പോയിന്‍റുമായി ശിക്ഷ.

- Advertisement -

നാല് ഡീമെറ്റിറ്റ് പോയിന്‍റ് ലഭിച്ചതോടെയാണ് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഹര്‍മന്‍ നേരിടേണ്ടിവരുന്നത്. ഇരു സംഭവങ്ങളിലും ഹര്‍മന്‍പ്രീത് കുറ്റം സമ്മതിച്ചതിനാല്‍ ഐസിസി താരത്തോട് വിശദീകരണം തേടില്ല. രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ വിലക്ക് നേരിടുന്നതോടെ ഹര്‍മന്‍പ്രീത് കൗറില്ലാതെ വേണം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീമിന് പോരാട്ടം തുടങ്ങാന്‍. ചൈനയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ട്വന്‍റി 20 ഫോര്‍മാറ്റില്‍ ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week