KeralaNews

ബെംഗളൂരുവിൽ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നില്‍ ബൈക്കിടിച്ചു, 2 മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: ബൈക്ക് പിക്കപ്പിന്റെ പിന്നിലിടിച്ച് 2 മലയാളി യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ പാലക്കാട് മണ്ണാർക്കാട് കൊട്ടേപ്പാടം കച്ചേരിപറമ്പ് വെട്ടുകളത്തിൽ സൈതലവിയുടെ മകൻ സമീനുൾ ഹഖ് (27), കുടക് പോളിബെട്ട സ്വദേശി ഹമീദിന്റെ മകൻ മുഹമ്മദ് ആദിൽ (24) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി റിങ് റോഡിൽ സുമനഹള്ളിയിലാണ്  അപകടം. സമീനുൾ ഹഖിന്റെ ബന്ധു മരിച്ചതറിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

മുഹമ്മദ് ആദിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കോണ്ടുപോയി. 

സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. സമീനുൾ ഹഖിന്റെ  മാതാവ്: ആയിഷ. സഹോദരങ്ങൾ: റിയാസുദ്ദീൻ, മുഹമ്മദ് ഫാറൂഖ്, യഹിയ ഹുസൈൻ, ആരിഫത്ത്. മുഹമ്മദ് ആദിലിന്റെ മാതാവ് സാജിദ. സഹോദരങ്ങൾ: ഷംന, ഷഹ്ന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button