24.7 C
Kottayam
Monday, June 8, 2026

കര്‍ണാടകയില്‍ ചേരാന്‍ അനുവദിക്കണം,മഹാരാഷ്ട്ര മതിയായി; ആവശ്യവുമായി 11 ഗ്രാമങ്ങള്‍

Must read

പുണെ∙ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തിലേക്കു ലയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന (ഷിന്‍ഡെ) – ബിജെപി സഖ്യസര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ. സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നത്. സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കിയിരുന്നു.

അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിലേക്കുള്ള എംഎസ്ആര്‍ടിസി ബസ് സര്‍വീസ് മഹാരാഷ്ട്ര നിര്‍ത്തിവച്ചു. കര്‍ണാടകയില്‍ വച്ച് ബസുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ വച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള 6 ട്രക്കുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

ദശകങ്ങൾ പഴക്കമുള്ള അതിർത്തിത്തർക്കം വീണ്ടും ഉയർന്നു വരുന്നതിനിടയിലാണ് പുതിയ ആവശ്യവും ഇരു സംസ്ഥാനങ്ങൾക്കിടയിൽ വന്നത്. കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അന്ധേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗ്രുൾ, ഷവാൾ എന്നീ ഗ്രാമപഞ്ചായത്തുകളാണ് സോലാപുർ കലക്ടർക്ക് തങ്ങളുടെ ആവശ്യം എഴുതി സമർപ്പിച്ചത്.

മികച്ച റോഡുകളോ വൈദ്യുതിയോ വെള്ളമോ ഈ മേഖലകളിൽ ലഭിക്കുന്നില്ലെന്നാണു ഇവിടുത്തുകാരുടെ പരാതി. ‘‘ഗ്രാമത്തിലേക്കു ശരിയായ റോഡ് ഇല്ലാത്തതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കോ അധ്യാപകർക്കോ ഇവിടേക്ക് എത്താനാകുന്നില്ല. വിദ്യാഭ്യാസത്തിനും മറ്റുമായി യുവജനങ്ങൾക്കു പുറത്തുപോകാനാകുന്നില്ല. സാങ്കേതികവിദ്യ എത്താത്തതിനാൽ മറ്റു ജോലികളും ചെയ്യാനാകുന്നില്ല’’ – ആളഗി ഗ്രാമത്തിന്റെ സർപ്പഞ്ച് സഗുണാബായ് ഹത്തുരെ പറഞ്ഞു.

- Advertisement -

അയൽസംസ്ഥാനമായ കർണാടകയിലെ പ്രദേശങ്ങളിൽ മികച്ച റോഡും ആവശ്യത്തിന് വെള്ളവും ലഭിക്കുന്നുണ്ടെന്ന് ആളഗി ഗ്രാമത്തിലെ മഹന്തേഷ് ഹത്തുരെ പറഞ്ഞു. ‘‘കർണാടകയോട് ഞങ്ങൾക്ക് പ്രത്യേക താൽപര്യം ഒന്നുമില്ല. എന്നാൽ എത്രനാളാണ് ഈ അനീതി സഹിച്ചുകൊണ്ടിരിക്കുക. ഇപ്പോൾ 75 വർഷമായി’’ – ഹില്ലി ഗ്രാമത്തിലെ സർപ്പഞ്ച് അപ്പാസാഹബ് ഷത്ഗർ പറഞ്ഞു.

- Advertisement -

ഇരു സംസ്ഥാനങ്ങളുടെയും കൈവശമുള്ള സ്ഥലങ്ങളിൽ പരസ്പരം അവകാശവാദങ്ങൾ കർണാടകയും മഹാരാഷ്ട്രയും ഉന്നയിക്കുന്നുണ്ട്. ജാട്ട് താലുക്ക്, അക്കലോട്ടിലെയും സോലാപുരിലെയും ചില കന്നഡ സംസാരിക്കുന്ന മേഖലകള്‍ തുടങ്ങിയവയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ അവകാശവാദം ഉന്നയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week