31.1 C
Kottayam
Saturday, May 4, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌: ആദ്യ ജയം BJPക്ക്; സൂറത്തിൽ ബിജെപി സ്ഥാനാർഥിക്ക് എതിരില്ല

Must read

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ഏപ്രില്‍ 22-ന് നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ കാരണത്താല്‍ കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സൂക്ഷ്മപരിശോധനാദിവസമായ ശനിയാഴ്ച നാമനിര്‍ദേശം ചെയ്തവര്‍ നേരിട്ട് വരണാധികാരിക്ക് സത്യവാങ്മൂലം നല്‍കുകയായിരുന്നു.

ഡമ്മിസ്ഥാനാര്‍ഥിയായ സുരേഷ് പഡസലയെ നിര്‍ദേശിച്ച ഒരാളും ഇതുപോലെ സത്യവാങ്മൂലം കൊടുത്തു. പത്രികകള്‍ തള്ളണമെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ഏജന്റ് പരാതിനല്‍കിയിരുന്നു.

നാമനിര്‍ദേശകരെ ഹാജരാക്കാനോ തൃപ്തികരമായ വിശദീകരണം നല്‍കാനോ കഴിയാത്തതിനാല്‍ ഇരുവരുടെയും പത്രിക തള്ളിയതായി ഞായറാഴ്ച വരണാധികാരി അറിയിച്ചു. നാമനിര്‍ദേശകരില്‍ ഒരാള്‍ കുംഭാണിയുടെ സഹോദരീഭര്‍ത്താവാണ്.

സ്വതന്ത്രരടക്കമുള്ള ഏഴ് സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക പിന്‍വലിക്കുകയായിരുന്നു. ഗുജറാത്തില്‍ എഎപിക്കൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ്‌ 24 സീറ്റുകളിലായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ട് സീറ്റുകള്‍ എഎപിക്ക് നല്‍കിയിരുന്നു.ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ബിജെപി ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സൂറത്തിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week